green-habitatt

ഉപേക്ഷിച്ച പാഴ്‌വലകൾ ശേഖരിക്കുന്ന ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറകടർ എൻ.ജെ. ജെയിംസും പ്രവർത്തകരും

ചാവക്കാട്: ഉപയോഗ ശൂന്യമായ മത്സ്യബന്ധന വലകൾ കടലിൽ ഉപേക്ഷിച്ചു പോരരുതെന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ മത്സ്യത്തൊഴിലാളികളോട് അഭ്യർത്ഥിച്ചു. കടലാമകൾ, കടലേഡികൾ, ഡോൾഫിനുകൾ തുടങ്ങിയവ കടലിൽ ഒഴുകി നടക്കുന്ന ഇത്തരം വലകളിൽ കുടുങ്ങാറുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റിന്റെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറകടർ എൻ.ജെ. ജെയിംസ് പറഞ്ഞു. സമുദ്ര ദിനാചരണത്തോട് അനുബന്ധിച്ച് പഞ്ചവടി കടപ്പുറത്തെ ഗ്രീൻക്ലീൻ ബീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുജിത് സുന്ദരം അദ്ധ്യക്ഷനായി. ഹാബിറ്റാറ്റ് ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ പഞ്ചവടി കടപ്പുറത്തെ പഞ്ചാര മണലിൽ മണൽ വര, മണൽശിൽപ മത്സര പരിപാടികളും സംഘടിപ്പിച്ചു. സലിം ഐഫോക്കസ്, ഇജാസ്, ഫൈസൽ എന്നിവർ സംസാരിച്ചു.