തൃശൂർ: ആരോഗ്യരക്ഷയ്‌ക്കായി കേന്ദ്രം ആവിഷ്‌കരിച്ച ആയുഷ്മാൻ പദ്ധതിയോട് കേരള സർക്കാർ മുഖം തിരിച്ച് നിൽക്കുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യം രാജ്യത്തെ നിരവധി ജനങ്ങൾ അനുഭവിക്കുന്നുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലെ ജനങ്ങൾക്ക് അതനുഭവിക്കാൻ യോഗമില്ല. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം പങ്കാളിയാകണമെന്ന് കേരള സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രസാദ് പദ്ധതിയിൽ കേരളത്തിൽ ഏഴ് കേന്ദ്രങ്ങളിൽ വികസനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിപയെ ഭയക്കേണ്ട
നിപ വൈറസിനെ കേരളത്തിലെ ജനങ്ങൾ ഭയക്കേണ്ടതില്ല. കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത്. ഇതിൽ കേരള സർക്കാരിനൊപ്പം ചേർന്ന് നടപടികളെടുക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.