തൃപ്രയാർ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ധീര രക്ത സാക്ഷി സർദാർ ഗോപാലകൃഷ്ണൻ സ്മാരക നിർമ്മാണത്തിന് വേണ്ട ഭൂമിയുടെ രേഖ ഏറ്റെടുക്കൽ ചടങ്ങ് നടന്നു. ഇതോടനുബന്ധിച്ച് വലപ്പാട് കോതകുളം ബീച്ച് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.
തുടർന്ന് വട്ടപ്പരത്തിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു . സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ. വി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം. എം വർഗീസ് ഭൂമിയുടെ രേഖ പി. എം അഹമ്മദിൽ നിന്നും ഏറ്റുവാങ്ങി. കെ. വി അബ്ദുൾ ഖാദർ എം.എൽ.എ, ഐ. കെ വിഷ്ണുദാസ് , എം. എ ഹാരിസ് ബാബു , കെ. എ വിശ്വംഭരൻ, അഡ്വ.വി. കെ ജ്യോതി പ്രകാശ്, കെ. ആർ സീത, മഞ്ജുള അരുണൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ തോമസ്, കെ.കെ ജിനേന്ദ്രബാബു എന്നിവർ സംസാരിച്ചു...