തൃശൂർ: സർഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ, ശ്യാം രാജേഷ് രചിച്ച 'മുറിപ്പെടുത്തുന്ന ഉൾക്കാഴ്ചകൾ' ലേഖനവും, അബു പാലിയത്ത് രചിച്ച 'ആറാട്ടു മുണ്ടൻ' നാടക പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. കലാമണ്ഡലം സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. സർഗസ്വരം പ്രസിഡന്റ് പാങ്ങിൽ ഭാസ്‌കരൻ അദ്ധ്യക്ഷനായി. വേദാന്ത സാഹിത്യത്തിന് തിരുവനന്തപുരം അഭേദാശ്രമം ഏർപ്പെടുത്തിയ അഭേദ കീർത്തി പുരസ്‌കാരം ലഭിച്ച ഡോ. ഭാരതിയെ അനുമോദിച്ചു. സാഹിത്യകാരൻ സി.ആർ. ദാസ്, കാവിൽ രാജ്, ഗംഗാധരൻ ചെങ്ങാലൂർ, ടി. മഞ്ജു, വി.ബി. രാജൻ, ഡോ. സി.എം. നീലകണ്ഠൻ, ഡോ. ടി.കെ. നാരായണൻ, സുഭദ്ര വാര്യർ, ശ്രീദേവി അമ്പലപുരം, എൻ. മൂസക്കുട്ടി, ജോയ് ചിറമ്മേൽ, അബു പാലിയത്ത് എന്നിവർ പ്രസംഗിച്ചു.