തൃശൂർ: കേരള കാർഷിക സർവകലാശാല കലോത്സവത്തിനു സ്റ്റേജിതര മത്സരങ്ങളോടെ തുടക്കം. ആദ്യ ദിവസമായ ഇന്നലെ കവിതാ രചന, ഉപന്യാസം, കഥാരചന, പെൻസിൽ ഡ്രോയിംഗ്, ചിത്രരചന, കാർട്ടൂൺ, ക്ലേ മോഡലിംഗ് എന്നീ മത്സരങ്ങൾ നടന്നു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര നിർവഹിക്കും. സിനിമാ താരം ചേതൻ ജയലാൽ മുഖ്യാതിഥിയാകും. സ്റ്റേജിനങ്ങൾക്കും ഇന്നു തുടക്കമാവും.