ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും, നിർദ്ധന കുടുംബങ്ങളിലെ പ്ലസ് ടു പഠിക്കുന്നതിനുളള സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന പദ്ധതികളുടെ ഉദ്ഘാടനവും 15ന് വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുട എസ്.എൻ ക്ലബ് ഹാളിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർമാരായ സജീവ്കുമാർ കല്ലട, കെ.കെ. ബിനു, സി.കെ. യുധി, പി.കെ. പ്രസന്നൻ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഷാജൂ, രാജൻ ചെമ്പകശ്ശേരി, ആർ.ജി. ജയദേവൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സജിത അനിൽകുമാർ. സെക്രട്ടറി സുലഭ മനോജ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിജോയ് നെല്ലിപറമ്പിൽ, ശ്രീനാരായണ വൈദിക സമിതി പ്രസിഡന്റ് ബെന്നി ആർ. പണിക്കർ തുടങ്ങിയവർ സംബന്ധിക്കും