തൃശൂർ: കോസ്റ്റ്ഫോർഡിന്റെയും ഇടത് സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇ.എം.എസ് സ്മൃതി 13, 14 തിയതികളിൽ സംഗീതനാടക അക്കാഡമി റീജ്യണൽ തിയേറ്ററിൽ നടക്കും. 13 ന് രാവിലെ പത്തിന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സണും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ. പ്രഭാത് പട്നായിക് മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് ജനാധിപത്യം, സമത്വം, ജാതി എന്ന വിഷയത്തിൽ പ്രൊഫ. ഗോപാൽഗുരു, ഡോ. മീര വേലായുധൻ, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രഭാഷണം നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് അദ്ധ്യക്ഷനാകും. 14 ന് 9.30 ന് നടക്കുന്ന സെമിനാറിൽ (ജനാധിപത്യവും ലിംഗപദവി മാനങ്ങളും) മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷനാകും. സുഭാഷിണി അലി, മന്ത്രി കെ.കെ. ശൈലജ, ഡോ. ഇഷിത മുഖർജി എന്നിവർ പങ്കെടുക്കും. 2 ന് നടക്കുന്ന സെഷനിൽ (ജനാധിപത്യവും ന്യൂനപക്ഷങ്ങളും) മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ബിനോയ് വിശ്വം എം.പി, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുക്കും. 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, പ്രൊഫ.ആർ. ബിന്ദു, ഡോ. എം.എൻ. സുധാകരൻ, എ.വി. ജഗന്നിവാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു...