annamanada
അന്നമനട മർച്ചന്റ്സ് അസോസിയേഷൻ വാർഷികം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ​ചെയ്യുന്നു

മാള: അന്നമനട മർച്ചന്റ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ആർ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന രോഗികൾക്ക് ധന സഹായവും ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡും വിതരണം ചെയ്തു. കെ.ഐ. നജാഹ് മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് ചേമ്പലക്കാട്ട്, കെ.ടി. ഡേവിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ആർ. മധുസൂദനൻ (പ്രസിഡന്റ്), നൗഷാദ് ചേമ്പലക്കാട്ട് (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു...