അന്തിക്കാട്: പ്രളയത്തിൽ വീടു തകർന്ന കൊടപ്പുള്ളി സൗഭാഗ്യവതിക്കും പിച്ചേടത്ത് സാലി സോമനും അന്തിക്കാട് 818 ാംനമ്പർ സഹകരണ സംഘം കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച വീടുകൾ കൈമാറി. താക്കോൽ ദാനം സത്യൻ അന്തിക്കാടും, പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സനും ചേർന്ന് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി. ഭുവനൻ അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ കെ.ഒ പിയൂസ്, അനിൽ, വി.എ ദിവാകരൻ, കെ.എം കിഷോർ കുമാർ, രാധാകൃഷ്ണൻ, ഇ.ജി ഗോപാലകൃഷ്ണൻ, സിന്ധു സുരേഷ്, പ്രേമലത, സച്ചിദാനന്ദൻ കാരണത്ത്, നാരായണൻ, കെ.വി രാജേഷ്, ഐ.എസ് ശോണിമ എന്നിവർ പ്രസംഗിച്ചു..