ollur
: ഒല്ലൂർ മേഖല സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരണീയം മുൻ എം.എൽ.എ എം.പി.വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഒല്ലൂർ മേഖല സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരണീയം മുൻ എം.എൽ.എ എം.പി: വിൻസെന്റ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അനിൽ പൊറ്റേക്കാട്ട് അദ്ധ്യക്ഷനായി. പഠനോപകരണ വിതരണം മുൻ മേയർ ഐ.പി. പോൾ നിർവഹിച്ചു. എസ്.എൽ.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള പുരസ്‌കാരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഷിബ ബാബു സമ്മാനം നൽകി. വൃക്ഷത്തൈ വിതരണം നടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രഞ്ജിത്ത് നിർവഹിച്ചു. കാരുണ്യനിധി വിതരണം ടി.കെ. രവീന്ദ്രനും പെൻഷൻ വിതരണം കൗൺസിലർ സി.ആർ. സന്തോഷും വിതരണം ചെയ്തു. കൗൺസിലർ ജോർജ്ജ് ചാണ്ടി വിദ്യാർത്ഥികളെ ആദരിച്ചു. പ്രീതി, കെ.എൻ. വിജയകുമാർ, ഗണേഷ് പാണ്ഡ്യൻ, കെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. സംഘം ഡയറക്ടർ നന്ദകുമാർ സ്വാഗതവും സെക്രട്ടറി സുജിത ശ്രീധരൻ നന്ദിയും പറഞ്ഞു.