sn-college
നാട്ടിക ശ്രീനാരായണ കോളേജിൽ സെമിനാർ ഡോ. വി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവിറോൺമെന്റിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച്‌ റീജിയണൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റീന രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഡ്വ. കെ.പി. രവിപ്രകാശ് ക്ലാസെടുത്തു. ഡോ. പി.എസ്. ജയ, പോഗ്രാം കോർഡിനേറ്റർ ഡോ. ശ്രീല കൃഷ്ണൻ, കൊമേഴ്‌സ് വിഭാഗം മേധാവി അനില ബാലൻ, സ്റ്റുഡന്റ് കോഡിനേറ്റർ അഭിനന്ദ് എന്നിവർ സംസാരിച്ചു.