അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിൽ ശിശുവാടിക പ്രവേശനോത്സവം ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് സി.എൻ. രാധ ഉദ്ഘാടനം ചെയ്യുന്നു.
മാള: അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിൽ ശിശു വാടിക പ്രവേശനോത്സവം ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് സി.എൻ. രാധ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ.ആർ. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ അന്നമനട ബാബുരാജ്, എ.സി. ശ്രീധരൻ, വി.സി. ശ്യാംകുമാർ, പി.ആർ. സന്ധ്യ എന്നിവർ സംസാരിച്ചു.