തൃശൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ 19 മുതൽ ജൂലായ് ഏഴ് വരെ ജില്ലയിൽ നടത്തുന്ന വായനാപക്ഷാചരണത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് രക്ഷാധികാരിയായ സമിതിയുടെ ചെയർമാൻ കളക്ടർ ടി.വി. അനുപമയാണ്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരിയാണ് കൺവീനർ.
ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ പത്തിന് തൃശൂരിലെ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടത്തും. യോഗത്തിൽ ഡി.ഡി.ഇ ഇൻ ചാർജ് എ.കെ. സുലോചന അദ്ധ്യക്ഷനായി. ഐ.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.പി. സുലഭ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.