കൊടകര: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നിയുക്ത എം.പി ബെന്നി ബഹന്നാനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരെ കണ്ട് നന്ദി പറയാനെത്തി. കൊടകര മണ്ഡലത്തിലെത്തിയ നിയുക്ത എം.പി വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടർമാരോട് നന്ദി പറഞ്ഞു. കൊടകര കുമ്പാരത്തെരുവിൽ നിന്ന് ആരംഭിച്ച് കനകമല, പേരാമ്പ്ര, മനക്കുളങ്ങര തുടങ്ങിയ സെന്ററുകളിലെത്തി വോട്ടർമാരെ കണ്ടശേഷം കൊടകര സെന്ററിൽ സമാപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്, യു.ഡി.എഫ് ചെയർമാൻ സി.ജി. ബാലചന്ദ്രൻ, പരിയാരം ബ്ലോക്ക് പ്രസിഡന്റ് ബിജു പി. കാവുങ്ങൽ, കൊടകര മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈൻ, ഡെൽജിത്ത് ഞർളേലി, സദാശിവൻ കുറുവത്ത്, ഇ. ഗിരീശൻ, ഡേവീസ് ഈച്ചരത്ത്, ജയൻ കെ.എൽ. വിനയൻ തോട്ടാപ്പിള്ളി, രഞ്ജിത്ത് വി.ആർ എന്നിവർ നിയുക്ത എം.പിയോടൊപ്പം ഉണ്ടായി.