bank
മോലൂർ പഞ്ചായത്ത് അനിൽകുമാർ കായിക്കോടനായി നിർമ്മച്ച വീടിന്റെ താക്കോൽദാനം ബി.ഡി.ദേവസി എം.എൽ.എ നിർവ്വഹിക്കുന്നു

ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി മേലൂർ സർവീസ് സഹകരണ ബാങ്ക് അഞ്ചാമത്തെ വീടും നിർമ്മിച്ചു നൽകി. അനിൽകുമാർ കായിക്കോടനാണ് അഞ്ചാമത്തെ വീട് നൽകിയത്. ബി.ഡി. ദേവസി എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.ജി. സതീശ്കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു മുഖ്യാതിഥിയായി. വില്ലേജ് ഓഫീസർ പി.വി. ആന്റു, ഭരണ സമിതി അംഗങ്ങളായ പി.സി. അനൂപ്, ഷാജി മേച്ചേരി, ടി.ഒ. ടോൺസൻ, സിന്ധു രാധാകൃഷ്ണൻ, സെക്രട്ടറി മേരി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.