തൃശൂർ: ഗതാഗത വകുപ്പിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വ്യവസായ സംരക്ഷണ സമിതി 18ന് സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന പണിമുടക്ക് നടത്തും. ബസ്, ഓട്ടോ, ലോറി , ടാക്സി എന്നിവ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.