എരുമപ്പെട്ടി: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ ആരനാട്ട് പരേതനായ ഗിരീഷിന്റെ ഭാര്യ രാധികയാണ് (36) മരിച്ചത്. ഭർത്താവ് ഗിരീഷ് രണ്ട് മാസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ്. മക്കൾ: കിരൺ, തരു, ഹരണി.