പുതുക്കാട്: കൊടകര പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐ പ്രതിനിധി കലാപ്രിയ സുരേഷിനെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണ അനുസരിച്ച് ആദ്യത്തെ നാലു വർഷം പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും അവസാന ഒരു വർഷം സി.പി.എമ്മിനുമാണ് നിശ്ചയിച്ചിരുന്നത്. ധാരണ അനുസരിച്ച് പ്രസിഡന്റായിരുന്ന അമ്പിളി സോമൻ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് അനിവാര്യമായത്.