തൃശൂർ: ജ്വല്ലറി മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 15, 16 തീയതികളിൽ ലുലു കൺവെൻഷൻ സെന്ററിൽ ജ്വല്ലറി എക്‌സിബിഷൻ സംഘടിപ്പിക്കും. നാളെ രാവിലെ 11ന് മന്ത്രിമാരായ വി.എസ്. സുനിൽ കുമാറും എ.സി. മൊയ്തീനും ചേർന്ന് ഉദ്ഘാടനം ചെയ്യും. 76ഓളം സ്റ്റാളുകളിലായി കേരളത്തനിമയാർന്ന ഡയമണ്ട് സ്വർണ്ണാഭരണങ്ങൾ, പാക്കിംഗ് സാമഗ്രികൾ, ചെറുകിട ആഭരണ നിർമ്മാണ ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും. സംസ്ഥാനത്തെ പ്രധാന സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രമായ തൃശൂരിലെ ചെറുകിട നിർമ്മാതാക്കളെ ഉയർത്തിക്കൊണ്ടുവരികയാണ് എക്‌സിബിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികളായ പി.വി. ജോസ്, സി.എസ്. അജയകുമാർ, സി.വി. രവീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു...