നാട്ടിക ശ്രീനാരായണ കോളേജിൽ ദ്വിദ്വിന സെമിനാറിന് തുടക്കം
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ നാക് സഹകരണത്തോടെ ദ്വിദ്വിന സെമിനാറിന് തുടക്കം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ: സാബു തോമസ് ഉദ്ഘാടനം ചെയ്തു. ആസൂത്രിതവും വ്യവസ്ഥാപിതവുമായ പ്രവർത്തനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് സാബുതോമസ് അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ: റീന രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി പ്രൊഫ ഡോ: ഗബ്രിയേൽ സൈമൺ തട്ടിൽ, കൊല്ലം എസ്.എൻ ട്രസ്റ്റ് യു.ജി.സി എമിറേറ്റഡ് പ്രൊഫ ഡോ: ആർ. രവീന്ദ്രൻ, ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ഡോ ജയ പി.എസ് എന്നിവർ സംസാരിച്ചു. ഡോ: എടമന പ്രസാദ് ക്‌ളാസെടുത്തു. രണ്ടാം ദിവസമായ ഇന്ന് കോഴിക്കോട് സർവകലാശാല ഇ.എം.എം ആർ.സി ഡയറക്ടർ ദാമോദർ പ്രസാദ് ഡി, ഡോ. ആർ. രവീന്ദ്രൻ എന്നിവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകും.