തൃശൂർ : സഹൃദയവേദി മുൻ പ്രസിഡന്റ് ഡോ. കെ. കെ. രാഹുലന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സഹൃദയവേദി സാഹിത്യ അക്കാഡമി സ്മൃതിമണ്ഡപത്തിൽ നടത്തിയ അനുസ്മരണയോഗം ആകാശവാണി ഡയറക്ടർ ടി.ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി. ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ. ഷൊർണൂർ കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സരോജ രാഹുലൻ, ബേബി മൂക്കൻ, തോമസ് കൊള്ളന്നൂർ, കെ. പി. ദേവസി, പ്രൊഫ. വി. എ. വർഗ്ഗീസ്, രവി പുഷ്പഗിരി, വിത്സൻ പണ്ടാരവളപ്പിൽ, സി. എസ്. പ്രഭുദാസൻ, എം.ഡി. ഗ്രെയ്‌സ്, സെലിൻ കാക്കശ്ശേരി, ഡോ. സി.ടി. ജോസ്, കെ. പി. ജോർജ് എന്നിവർ പ്രസംഗിച്ചു.