ചാലക്കുടി : കനത്ത കാറ്റിൽ ചാലക്കുടി പോട്ടയിൽ കൃഷി നാശം. പനമ്പള്ളി കോളേജ് റോഡിലെ റോസ് ഗാർഡനിൽ മൂന്ന് വീട്ടുകാരുടെ കാർഷിക വിളകളാണ് നശിച്ചത്. പട്ടത്ത് പോളിന്റെ എട്ട് വലിയ ജാതി മരങ്ങൾ കടപുഴകി. മേലെപ്പുറം ലീലാമ്മയുടെ ഇരുപതോളം ജാതികളും വാഴകളും ഒടിഞ്ഞു വീണു. ഇവരുടെ മതിലും തകർന്നു. മേലെപ്പുറം റോസിയുടെ വാഴകൾ, പ്ലാവ്, കവുങ്ങ് എന്നിവയും നശിച്ചു. സമീപത്തെ മറ്റു സ്ഥലങ്ങളിൽ കാറ്റുണ്ടായില്ല. വാർഡ് കൗൺസിലർ ബീനാ ഡേവിസ് സ്ഥലത്തെത്തി.