വടക്കാഞ്ചേരി: നഗരസഭയിൽ എങ്കക്കാട് ജനവാസ കേന്ദ്രത്തിലെ കുളത്തിൽ ഓട്ടുപാറയിലെ കുളത്തിൽ നിന്നെടുത്ത ആശുപത്രി മാലിന്യം അടക്കം തളളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ തടഞ്ഞ് വച്ചു. മൂന്ന് മണിക്കൂറിന് ശേഷം മാലിന്യം തള്ളിയ സ്ഥലത്തിന്റെ ഉടമസ്ഥൻ മാലിന്യം സംസ്‌കരിക്കാൻ കരാറെടുത്ത കോൺട്രാക്ടർ, നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ എത്തി പ്രതിപക്ഷ കൗൺസിലർമാരുമായി ചർച്ച നടത്തി. മാലിന്യം ഇന്ന് തന്നെ നീക്കാമെന്ന് രേഖാമൂലം എഴുതി നൽകിയതിന് ശേഷമാണ് ഉപരോധസമരം അവസാനിപ്പിച്ചത്‌.