fish
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ശക്തൻ തമ്പുരാൻ മീൻ മാർക്കറ്റിൽ നടത്തിയ പരിശോധന

തൃശൂർ: ട്രോളിംഗ് നിരോധനം കാരണം മത്സ്യക്ഷാമം രൂക്ഷമായതിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പും, ഫുഡ് ആൻഡ് സേഫ്‌റ്റി വിഭാഗവും ശക്തൻ തമ്പുരാൻ മീൻ മാർക്കറ്റിൽ പരിശോധന നടത്തി. ജനങ്ങളിലേക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാകുന്നതിന് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരുമെന്നും രാസപദാർത്ഥങ്ങൾ കലർന്ന മത്സ്യം പിടിച്ചെടുത്താൽ ശക്തമായ നിയമ നടപടിയും കനത്ത പിഴയും ചുമത്തുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു. ഫുഡ് സേഫ്‌റ്റി അസി. കമ്മിഷണർ ജി. ജയശ്രീയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ഫുഡ് ആൻഡ് സേഫ്‌റ്റി ഓഫീസർ തൃശൂർ സർക്കിൾ വി.കെ. പ്രദീപ് കുമാർ, ഫുഡ് ആൻഡ് സേഫ്‌റ്റി ഓഫീസർ ഒല്ലൂർ സർക്കിൾ കെ.കെ. അനിലൻ ഫിഷറീസ് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ വി. പ്രശാന്തൻ, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ പി.എം. അൻസിൽ, ജയചന്ദ്രൻ എന്നിവരും പങ്കെടുത്തു.