തൃശൂർ: ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ നടത്തി. കളക്‌ടറേറ്റിന് മുന്നിൽ നടന്ന ധർണ ഡോ.കെ.വി. ദേവദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ഹരീന്ദ്രനാഥൻ അദ്ധ്യക്ഷനായി. ഡോ. ഗോപികുമാർ, ഡോ. ആർ.സി. ശ്രീകുമാർ, ഡോ. രാജഗോപാൽ, ഡോ. നിവിൻ, ഡോ. സന്ദീപ് സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.