തൃശൂർ: ജില്ലാ ആസൂത്രണ സമിതി നിർദ്ദേശമനുസരിച്ച് ഈ സാമ്പത്തിക വർഷം മുഴുവൻ അവശ്യപദ്ധതികൾക്കും വിഹിതം നീക്കിവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ആസൂത്രണസമിതി അംഗീകരിച്ചു. എ.ബി.സി പദ്ധതി ഉൾപ്പെടെയുള്ള സംയുക്ത പദ്ധതികൾക്ക് വിഹിതം നീക്കി വയ്ക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ 17ന് ചേരുന്ന ആസൂത്രണ സമിതി പരിശോധിക്കും.

സംയുക്ത പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ അഥവാ എ.ബി.സി പദ്ധതിയിലൂടെ ജനുവരി മുതൽ മാർച്ച് വരെ 1581 നായകളെ വന്ധ്യംകരിച്ചതായി പദ്ധതിയുടെ ചുമതല വഹിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ജ്യോതിഷ്‌കുമാർ സമിതിയെ അറിയിച്ചു. പദ്ധതി നിർവഹണം കുടുംബശ്രീ ഏറ്റെടുത്ത് മുതലുള്ള കണക്കാണിത്. എ.ബി.സി. സെന്ററുകളായ ചാവക്കാട് 529, വെള്ളാങ്കല്ലൂർ 220, മാള 140, ചാലക്കുടി 231, മുണ്ടത്തിക്കോട് 461 എന്നിങ്ങനെയാണ് നായകളെ വന്ധ്യംകരിച്ചത്. ആസൂത്രണസമിതി യോഗത്തിൽ ജില്ലാ കളക്ടർ ടി വി അനുപമ, പ്ലാനിങ് ഓഫീസർ ടി ആർ മായ എന്നിവർ സംബന്ധിച്ചു.

 അംഗീകരിച്ച പദ്ധതികൾ

1ചാവക്കാട് നഗരസഭ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 809 കോടി രൂപ വകയിരുത്തിയ 581 പദ്ധതികൾ (222414 തൊഴിൽ ദിനങ്ങളും ലേബർ ബഡ്ജറ്റും)
2.കുന്നംകുളം നഗരസഭയുടെ 381 പദ്ധതികൾ ( 57604 തൊഴിൽദിനങ്ങൾ, ലേബർ ബഡ്ജറ്റും ആക്ഷൻ പ്ലാനും)
3 വേലൂർ ഗ്രാമപഞ്ചായത്തിലെ നീർത്തടപ്രവർത്തനങ്ങൾ