കയ്പ്പമംഗലം: ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും സംയുക്തമായി കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കയ്പ്പമംഗലം മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നടന്ന ക്ലാസിന് കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കാമാൻഡന്റ് ജീവൻ നേതൃത്വം നൽകി. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ സുനിൽ, വാർഡ് മെമ്പർ പി.ടി. രാമചന്ദ്രൻ, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാവ് ബി.എസ്. ശക്തിധരൻ എന്നിവർ സംസാരിച്ചു.