താണിക്കുടം: താണിക്കുടം ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌നം തുടങ്ങി. ക്ഷേത്രത്തിൽ നവീകരണ കലശം നടത്തുന്നതിന്റെ മുന്നോടിയായാണ് അഷ്ടമംഗല പ്രശ്‌നം നടത്തുന്നത്. എടപ്പാൾ സി.വി. ഗോവിന്ദന്റെ കാർമ്മികത്വത്തിലാണ് അഷ്ടമംഗല പ്രശ്‌നം നടത്തുന്നത്. ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യാക പൂജകൾക്ക് ശേഷമാണ് അഷ്ടമംഗല പ്രശ്‌നം തുടങ്ങിയത്. അഷ്ടമംഗല പ്രശ്‌നം ശനിയാഴ്ചയും തുടരും.