മാള: കേരള ജൈവ കർഷക സമിതി ആളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ താഴേക്കാട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഞാറ്റുവേല ആഘോഷവും നാട്ടരി മേളയും പഠന ക്‌ളാസും സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. കേരള ജൈവകർഷക സമിതി താലൂക്ക് സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൽ. ഗോപി, പി.എം. ഗംഗാധരൻ, കെ.എ. വിജയൻ, ടി.കെ. രവി, പി.പി. ജോസ്, കെ.എം. മുജീബ് തുടങ്ങിയവർ സംസാരിച്ചു. രോഗം തരുന്ന വെളുത്ത ചോറ് എന്ന വിഷയത്തിൽ ജൈവ കർഷക സമിതി സംസ്ഥാന സെക്രട്ടറി വി. അശോക് കുമാർ, ഞാറ്റുവേല കൃഷി എന്ന വിഷയത്തിൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ നിള എന്നിവർ ക്ലാസെടുത്തു...