തൃപ്രയാർ : തൃപ്രയാറിൽ നിർമ്മിക്കുന്ന പുതിയ പാലത്തിനായി ആവശ്യമായ ഭൂമി എറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നു. ഇതുസംബന്ധിച്ച് ജനപ്രതിനിധികൾ, റവന്യൂ, പാലം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനമെടുത്തത്. പാലത്തിനായി ആവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തി കളക്ടർ മുഖേന സർക്കാരിലേക്ക് എല്പിക്കും. 28.44 കോടി രൂപയാണ് കിഫ്ബി പദ്ധതിയിൽ പാലത്തിനായി അനുവദിച്ചിട്ടുള്ളത്.
ഭൂമിയേറ്റെടുക്കുന്നതിന് അഞ്ച് കോടിയാണ് ചെലവഴിക്കുക. ഗവൺമെന്റ് ഓർഡർ ലഭിച്ചാൽ ഭൂമി ഏറ്റെടുക്കാൻ ലാൻഡ് അക്വിസിഷൻ തഹസിൽദാരെ ചുമതലപ്പെടുത്തി. തൃപ്രയാർ പത്മപ്രഭ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗീതാ ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ എം..ആർ സുഭാഷിണി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിനു, പി.എസ് രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, നാട്ടിക പഞ്ചായത്തംഗം ടി..സി ഉണ്ണിക്കൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി എൻജിനീയർ രാജൻ എം.പി, ഡപ്യൂട്ടി കളക്ടർ അനിൽകുമാർ. പി, ജില്ലാ സർവേ സൂപ്രണ്ട് സിന്ധു വി.ഡി തുടങ്ങിയവർ സംബന്ധിച്ചു.