ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേവസ്വം നൽകിയ വികസന പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ഗുരുവായൂരിലെത്തും. ദർശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിൽ ദേവസ്വം ഭരണസമിതിയുമായി മോദി ചർച്ച നടത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഭരണസമിതി അംഗങ്ങളുമായുള്ള ചർച്ച. ഭരണസമിതി 450 കോടിയുടെ വികസന പദ്ധതികളാണ് സമർപ്പിച്ചത്. വിശദമായി പഠിച്ച ശേഷം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയായിരുന്നു പ്രധാനമന്ത്രി മടങ്ങിയത്. ഈ മാസം എട്ടിന് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി, ഒരാഴ്ചയ്ക്കകം തന്നെ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഉദ്യോഗസ്ഥനെ അയയ്ക്കുന്നത് ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഗുരുവായൂരിൽ നിന്ന് റെയിൽവേ അലൈൻമെന്റ് തിരുനാവായയോ, താനൂരോ തിരഞ്ഞെടുത്ത് പാത നീട്ടണമെന്നും പ്രധാനമന്ത്രിയോടാവശ്യപ്പെട്ടിരുന്നു.
നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ ഇവ
പശു സംരക്ഷണത്തിന് 300 കോടി
ക്ഷേത്രനഗരത്തെ പൈതൃക നഗരമാക്കുന്നതിന് 100 കോടി
പൈതൃക പദ്ധതിക്കും ആനക്കോട്ട വികസനത്തിനും 50 കോടി
ഗുരുവായൂരിൽ നിന്ന് വടക്കോട്ട് റെയിൽ പാത നീട്ടുക
ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ വികസനം നടപ്പിലാക്കുക
മറ്റ് ക്ഷേത്രനഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ തീവണ്ടി സർവീസുകൾ, മെമു സർവീസ്
പ്ലാറ്റ് ഫോമുകളുടെ എണ്ണം കൂട്ടൽ
..