soil-remove
അഹമ്മദ് കുരിക്കൾ റോഡിലെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം മൂലം മണൽ അടിഞ്ഞുകയറി മൂടിപ്പോയ തീരദേശ റോഡായ അഹമ്മദ് കുരിക്കൾ റോഡിലെ മണൽ നീക്കിത്തുടങ്ങി. ജെ.സി.ബി ഉപയോഗിച്ചാണ് മണൽ നീക്കുന്നത്. പഞ്ചായത്തിലെ പ്രധാന സഞ്ചാര പാതയായ അഹമ്മദ് കുരിക്കൾ റോഡ് കടലാക്രമണത്തിൽ തകർച്ച നേരിടുകയാണ്. റോഡും കവിഞ്ഞ് കിഴക്കോട്ട് കടൽ അതിക്രമിച്ച് കടക്കുന്നത് പതിവായിരിക്കുകയാണ്. ഇതോടെ ഈ വഴിയുള്ള വാഹന ഗതാഗതം ദുസ്സഹമായി. മണലിൽ തെന്നി നിരവധി വാഹനാപകടങ്ങൾ ഉണ്ടായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീറിന്റെ നേതൃത്വത്തിൽ മണൽ നീക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.