kudumbsree
കൊരട്ടി പഞ്ചായത്ത് കുടുംബശ്രീ വാർഷികം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കൊരട്ടി പഞ്ചായത്ത് കുടുംബശ്രീ വാർഷികം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുമാരി ബാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ഡി. തോമസ്, ലീല സുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ബേബി ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.