തൃശൂർ: പീച്ചി കെ.എഫ്.ആർ.ഐയുടെ ഭാഗത്തെ കെ.എസ്.ഇ.ബിയുടെ ഭൂഗർഭ ലൈൻ വലിക്കുന്ന നടപടികൾക്ക് തുടക്കം. നിരവധി വർഷങ്ങളായി ലൈൻ വലിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നെങ്കിൽ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. കെ.ബി. ഗംഗേഷ് മുഖേന ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 30നകം പണികൾ പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം ആരംഭിച്ചത്.