തൃപ്രയാർ: കോടി വൃക്ഷത്തൈകൾ നടുന്ന സർക്കാർ പദ്ധതിയുടെ വിജയത്തിന് സഹകരണ വകുപ്പിന്റെ പിന്തുണ. ഹരിതം സഹകരണം 2019 ചാവക്കാട് താലൂക്ക്തല ഉദ്ഘാടനം വലപ്പാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ. സത്യഭാമ മികച്ച കർഷകൻ കെ.ബി ഹനീഷ് കുമാറിന് ആദ്യ തൈ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ്, കൃഷി ഓഫീസർ ഫാജിത റഹ്മാൻ, കരയാവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. വി..എൻ സുനിൽ കുമാർ, തുടങ്ങിയവർ സംസാരിച്ചു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, സഹകാരികൾ, ബാങ്ക് ഡയറക്ടർമാർ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി പി.എച്ച്. റസീന സ്വാഗതവും ബാങ്ക് ഡയറക്ടർ സി.കെ. കുട്ടൻ മാസ്റ്റർ നന്ദിയും രേഖപെടുത്തി ...