തൃശൂർ: ജാതി മതശക്തികളുടെ ഫത്വകൾക്ക് കീഴടങ്ങാതെ ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചതുപ്രകാരം കാർട്ടൂൺ പുരസ്‌കാരം നടപ്പാക്കാൻ ലളിതകലാ അക്കാഡമി തയ്യാറാകണമെന്ന് യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കാർട്ടൂൺ തികച്ചും സർഗാത്മകമായ ഒരു കലാവിഷ്‌കാരമാണ്. ലോകത്തെവിടെയും കാർട്ടുണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് വിധേയമാകാത്ത വിഷയങ്ങളില്ല. ആർ.കെ. ലക്ഷ്മണനെ പോലുള്ള കാർട്ടൂണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ലോകനേതാക്കൾ വിധേയരായിട്ടുണ്ട്. ജാതി മതശക്തികളുടെ വെല്ലുവിളികളെ അവഗണിച്ച് ജഡ്ജിംഗ് കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുള്ള കാർട്ടൂൺ പുരസ്‌കാര നിർണ്ണയം എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു.