തൃശൂർ: കനത്തമഴയിൽ ചെളിക്കുളമായി മാറിയ തൃശൂർ നഗരത്തിലെ റോഡുകളുടെ താത്കാലിക അറ്റകുറ്റപ്പണികൾ തുടരുന്നു. കുടിവെള്ള പൈപ്പിടുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച അരിയങ്ങാടി, തൃശൂർ പള്ളിക്കുളം റോഡുകളിലെ നിർമ്മാണ പ്രവൃത്തികളാണ് തുടരുന്നത്. പൈപ്പിടാൻ വെട്ടിപ്പൊളിച്ച ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ക്വാറിവേസ്റ്റ് ഇടുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. തൃശൂർ അരിയങ്ങാടിയിൽ കാന വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.