തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടക മാസത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്, ഭഗവതിസേവ എന്നിവയ്ക്കായുള്ള സംഭാവന കൗണ്ടർ തുറന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയ കൗണ്ടർ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ കെ. ജയകുമാർ, ക്ഷേത്രം മാനേജർ എ.പി. സുരേഷ്‌കുമാർ, വടക്കുന്നാഥക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, കൺവീനർ മാധവവാര്യർ തുടങ്ങിയവർ പങ്കെടുത്തു. നന്ദകുമാർ ആദ്യ സംഭാവന കൂപ്പൺ സ്വീകരിച്ചു. തുടർച്ചയായി 37 വർഷമായി വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടക മാസത്തിൽ നടന്നു വരുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഭഗവതിസേവയും ജൂലായ് 21ന് നടക്കും.