തൃശൂർ: കോഫി ബോർഡ് പി.എഫ് ട്രസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതി നേതൃത്വം നൽകുന്ന സഹകരണ വേദി പാനലിന് വിജയം. ജീവനക്കാരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് വൊട്ടെടുപ്പ് നടന്നത്. സി.ഐ.ടി.യു പാനലിനെയാണ് പരാജയപ്പെടുത്തിയത്.
സഹകരണ വേദിയിലെ ടി.വി. രാജേഷ്, കെ. ഗോപകുമാർ, എൻ.കെ. ഷാജി എന്നിവരാണ് വിജയിച്ചത്. ആകെ പോൾ ചെയ്ത 1629 വോട്ടിൽ 1300ൽ അധികം വോട്ടുകൾ നേടിയായിരുന്നു വിജയം. തൃശൂർ വിവേകോദയം സ്‌കൂളിൽ നടന്ന വോട്ടെടുപ്പിൽ പി. രാമനുണ്ണിയായിരുന്നു വരണാധികാരി. പി.എഫ്. ബോർഡിലെ മീന സി. റാവുവായിരുന്നു നിരീക്ഷക. നേരത്തെ കോഫി ബോർഡ് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും സി.ഐ.ടി.യു മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.