തൃപ്രയാർ : കാലിക്കറ്റ് സർവകലാശാല ഏകജാലക ഡിഗ്രി അഡ്മിഷനിൽ നാട്ടിക ശ്രീനാരായണ കോളേജിൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ ഓൺലൈൻ അപേക്ഷ നല്കി യൂണിവേഴ്സിറ്റി ലിസ്റ്റിൽ വന്നിട്ടുള്ള അപേക്ഷകർക്കോ അവരുടെ പ്രതിനിധികൾക്കോ 17 മുതൽ 20 വരെയുള്ള തിയതികളിൽ അതാത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ കൊടുത്തവർ മാത്രമേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. ഒന്നിൽ കൂടുതൽ കോളേജിലെ കോഴ്സുകളിൽ അപേക്ഷ സമർപ്പിച്ചവർ ഓരോ കോളേജ് കോഴ്സിലും റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന സമയത്ത് വിദ്യാർത്ഥികൾ ക്യാമ്പ് രജിസ്ട്രേഷൻ പ്രിന്റ് ഔട്ടിന് പുറമെ പ്ളസ് ടു മാർക്ക് ലിസ്റ്റ്, ബോണസ്, വെയിറ്റേജ് രേഖകൾ എന്നിവ സമർപ്പിക്കേണ്ടതും ഇൻഡക്സ് മാർക്ക് വെരിഫിക്കേഷന് ശേഷം തിരിച്ചുവാങ്ങണം. അതാത് കോളേജുകളിൽ 20ന് 1 മണി വരെ റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്നുള്ള പുതിയ റാങ്ക് ലിസ്റ്റ് അന്നേ ദിവസം രണ്ടിന് പ്രസിദ്ധീകരിക്കും. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്തവരെ ഒരു കാരണവശാലും പുതിയ റാങ്ക് ലിസ്റ്റിലും തുടർ അഡ്മിഷനിലും പരിഗണിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു...