തൃശൂർ: സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വർദ്ധിച്ച് വരുന്ന സ്‌നേഹ നിരാസത്തെ നിർമാർജ്ജനം ചെയ്ത് കൊണ്ട് മാത്രമേ നൈതികത വീണ്ടെടുക്കാനും കെട്ടിപ്പടുക്കാനും കഴിയുകയൊള്ളൂവെന്ന് എം.പി. അബ്ദുസ്സമദ് സമദാനി. തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ തൃശൂർ സൗഹൃദവേദിയുടെ ഡോ. കെ.കെ. രാഹുലൻ അവാർഡ് മന്ത്രി വി.എസ്. സുനിൽകുമാറിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയുടെ അകത്തും കുടുംബത്തിന്റെ അംഗങ്ങളിലും കടുത്ത സ്‌നേഹ ശൂന്യതയാണ് വളർന്ന് വരുന്നത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളിലുള്ള വൃദ്ധമാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളും അതിക്രൂരമായി ഇരയാക്കപ്പെടുകയാണ്. ഡോ. ഷൊർണൂർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്. മേയർ അജിത വിജയൻ, പി.എ ബാലൻ മാസ്റ്റർ, ടി.വി ചന്ദ്രമോഹൻ,ഡോ. സരോജ രാഹുലൻ, ബേബി മൂക്കൻ, പ്രൊഫ വി.എ വർഗീസ് എന്നിവർ സംബന്ധിച്ചു. മന്ത്രി സുനിൽകുമാർ മറുപടി പ്രസംഗം നടത്തി.