protest

തൃശൂർ : പാഞ്ചാലിമേട് സംരക്ഷണത്തിനായി ഹിന്ദു ഐക്യവേദി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഹിന്ദു ഐക്യവേദിയുടെ പ്രത്യേക സംഘം 19ന് പാഞ്ചാലിമേട് സന്ദർശിക്കും. പാഞ്ചാലിമേട്ടിലെ കുരിശുകൈയേറ്റം നടന്ന മേഖലകളിലാണ് സന്ദർശനം. അതിന് ശേഷം സമരപരിപാടികൾ പ്രഖ്യാപിക്കും. ആലപ്പുഴ കൃപാസനം കേന്ദ്രം പൂട്ടിയില്ലെങ്കിൽ സമരം നടത്താനും യോഗം തീരുമാനിച്ചു. തൃശൂരിലെ ഹോട്ടൽ വൃന്ദാവനിൽ നടന്ന യോഗം ഹിന്ദു ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ അശോക് പ്രഭാകർ ഉദ്ഘാടനം ചെയ്തു. കെ.പി. ശശികല അദ്ധ്യക്ഷയായിരുന്നു. വർക്കിംഗ് പ്രസിഡന്റ് കെ.വി. ശിവൻ, വൈസ് പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാർഗവറാം, കെ.പി. ഹരിദാസ്, ആർ.വി. ബാബു എന്നിവർ പ്രസംഗിച്ചു.