തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തയ്യൽത്തൊഴിലാളികളുടെ മക്കളെ തയ്യൽത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒളരിക്കരയിൽ ആദരിച്ചു. മുൻ എം.എൽ.എ പി.എ മാധവൻ ഉദ്ഘാടനം ചെയ്തു. തയ്യൽത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.വി. രാജു അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ പ്രിൻസി രാജു, രാജു കുര്യാക്കോസ്, കല ബാബു തുടങ്ങിയവർ സംസാരിച്ചു...