ചാവക്കാട്: ഓട്ടോറിക്ഷയിൽ കാല് പുറത്തിട്ട് കിടന്നു യാത്ര ചെയ്യവേ പാലത്തിന്റെ കൈ വരിയിൽ കാലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മുള്ളൂർക്കര കുന്നോത്തുക്കുളം വീട്ടിൽ സുഹൈലിനാണ്(39) പരിക്കേറ്റത്.ചാവക്കാട് പുതിയ പാലത്തിനടുത്ത് വച്ചാണ് അപകടം. പരിക്കേറ്റയാളെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.