തൃശൂർ: ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി. പിണറായി വിജയന്റെ ധാർഷ്ട്യം വിദ്യാഭ്യാസ മേഖലയിൽ കലർത്താമെന്ന വ്യാമോഹം വേണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി. ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശോഭ സുബിൻ, സജീർ ബാബു, സംസ്ഥാന ഭാരവാഹികളായ നിഖിൽ ദാമോധരൻ, ശ്രീലാൽ, ശ്രീധർ, ഡേവിഡ് കുര്യൻ, വൈശാഖ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. മാർച്ചിനിടെയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്തതായി കോടതി ഉത്തരവ് വന്നത് . കോടതി ഉത്തരവ് പിണറായി സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും മുഖത്തേറ്റ അടിയാണെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ പറഞ്ഞു.