കൊടകര: എസ്.എൻ.ഡി.പി യോഗം കനകമല ശാഖയുടെ വാർഷിക പൊതുയോഗം കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശശി പണിക്കശ്ശേരി അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി കെ.ആർ. നാരായണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ കെ.ഐ. പുരുഷോത്തമൻ, വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരൻ, സെക്രട്ടറി ലൗലി സുധീർ ബേബി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനിൽ ഞാറ്റുവെട്ടി, സെക്രട്ടറി എസ്.ജെ. സജിത്ത്, മധു തയ്യിൽ എന്നിവർ സംസാരിച്ചു.