ലൈബ്രേറിയൻ ഒഴിവ്


തൃശൂർ: പഞ്ചായത്ത് വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (കാറ്റഗറി നമ്പർ 539/16) തസ്തികയിലേക്ക് 19, 20 എന്നീ തീയതിയിൽ തൃശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഹാജരാകണം.

ഐ.ടി.ഐ പ്രവേശനം


തൃശൂർ : കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. പ്രതിമാസം 150 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷാഫോം പൂത്തോളിലെ മാർസ് കോംപ്ലക്‌സിലെ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ 10 രൂപയ്ക്ക് നേരിട്ടും 15 രൂപയ്ക്ക് മണിയോർഡറായും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25. ഫോൺ : 04872384494.

അപേക്ഷ ക്ഷണിച്ചു


തൃശൂർ : കെൽട്രോൺ സെന്ററിൽ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിംമേക്കിംഗ്, ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റിൽ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ്, ഗ്രാഫിക്‌സ് ഡിസൈൻ, വെബ് ഡിസൈൻ എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 04872429000.

ഫാഷൻ ഡിസൈനിംഗ്
ഡിഗ്രി സീറ്റൊഴിവ്


തൃശൂർ : കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുളള അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യൂത്ത് ഡവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷത്തെ ബിവോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈനിംഗ് ആൻഡ് റീട്ടെയിൽ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു. ഫോൺ : 04602226110, 9746394616.