എരുമപ്പെട്ടി: എസ്.സി.ഇ.ആർ.ടി യോഗ ഒളിമ്പ്യാഡ് യു.പി ബോയ്‌സ് കാറ്റഗറിയിൽ സംസ്ഥാന തലത്തിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ഡെൽവിൻ സി. രാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളപാഠാവലി 9, 10 ക്ലാസുകളിൽ ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യുക്കേഷൻ പാഠപുസ്തകത്തിൽ യോഗ മോഡലായി സെൽവിൻ രാജുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കുണ്ടന്നൂർ ചുങ്കത്ത് രാജു സിനി ദമ്പതികളുടെ മകനായ ഡെൽവിൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് മുതൽ ഡൽഹിയിൽ നടക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ ഡെൽവിൻ രാജു പങ്കെടുക്കും.