തൃശൂർ : ഒമ്പത് വയസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വൃദ്ധന് മൂന്ന് വർഷം കഠിന തടവും 3,000 രൂപ പിഴയും ശിക്ഷ. വരന്തരപ്പിള്ളി കുന്നത്തുംപാടം കല്ലേലി വറീത് എന്ന വർഗീസിനെയാണ് (66) തൃശൂർ ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജ് (പോക്‌സോ ആക്ട്) കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടുതൽ തടവനുഭവിക്കണം. 2016 ഏപ്രിൽ , മേയ് മാസങ്ങളിലെ മദ്ധ്യവേനൽ അവധിക്കാലത്ത് കുട്ടിയുടെ വീട്ടിൽ വച്ചാണ് വർഗീസ് പീഡിപ്പിച്ചത്. ഒറ്റയ്ക്കുള്ള സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഭയന്ന കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചില്ല. സ്‌കൂളിൽ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൗൺസിലിംഗ് വേളയിലാണ് രണ്ടുതവണ പ്രതി ഉപദ്രവിച്ച വിവരം കുട്ടി കൗൺസിലറായ അദ്ധ്യാപികയെ അറിയിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മറ്റൊരു കേസിലും വർഗീസ് പ്രതിയാണ്. പീച്ചി പൊലീസാണ് കേസന്വേഷിച്ചത്. പ്രൊസിക്യൂഷനായി പോക്‌സോ കേസുകളുടെ സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലിജി മധു ഹാജരായി...