ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കച്ചവടക്കാരെ സർക്കാർ പരിഗണിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവത്ര യൂണിറ്റ് വാർഷിക പൊതുയോഗം. ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും കച്ചവടക്കാരെ അവഗണിക്കുകയാണ്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘടാനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.എച്ച്. ഹാരിസ് അദ്ധ്യക്ഷനായി. മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ മുഖ്യാതിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ വേദിയിൽ അനുമോദിച്ചു. തുടർന്ന് തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: ആർ.എച്ച്. ഹാരിസ്(പ്രസിഡന്റ്), ടി.കെ. ഭരതൻ (വൈസ് പ്രസിഡന്റ്), ടി.വി. ആനന്ദ് (സെക്രട്ടറി), ടി. കമറുദ്ദീൻ (ജോയിന്റ് സെക്രട്ടറി), ജംഷീർ അലി ചിന്നക്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന 12 അംഗ എക്‌സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.